കുവൈത്ത്: കുവൈത്ത് ആരോഗ്യ മന്ത്രാലയം ശീതകാല വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിച്ചത്. സ്ത്രീ പ്രവാസി തൊഴിലാളികളുടെ അഭയകേന്ദ്രത്തിൽ നടന്ന കാമ്പയിനിൽ നിരവധി അന്തേവാസികളാണ് പങ്കെടുത്തത്.
സീസണൽ ഇൻഫ്ലുവൻസക്കും നെവസ് വൈറസിനുമെതിരെയാണ് വാക്സിനേഷൻ കാമ്പയിൻ നടത്തിയത്. ശരീരവേദന, ജലദോഷം, ക്ഷീണം എന്നിവക്ക് കാരണമാകുന്ന പകർച്ചവ്യാധിയാണ് ഇൻഫ്ലുവൻസ വൈറസ്. പ്രവാസി തൊഴിലാളികളുടെ അഭയ കേന്ദ്രത്തിൽ മികച്ച സൗകര്യമാണ് നൽകുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.