കുവൈത്ത്: കുവൈറ്റിൽ രണ്ട് ദിവസത്തിനുള്ളിൽ താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. മിതമായതും സജീവവുമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം, തിരമാലകൾ ഉയരുകയും പൊടി ഉയരുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈറ്റിൽ പ്രതീക്ഷിക്കുന്ന തണുത്ത കാലാവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് റമദാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയിലെ പരമാവധി താപനില പകൽ സമയത്ത് 14 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും, ഏറ്റവും കുറഞ്ഞ താപനില ശനിയാഴ്ച രാവിലെ 3 മുതൽ 10 ഡിഗ്രി വരെ ആയിരിക്കുമെന്നും റമദാൻ കൂട്ടിച്ചേർത്തു.