ആഗോള അഴിമതി സൂചികയിൽ കുവൈത്തിന് 63-ാം സ്ഥാനം

curruption index

കുവൈത്ത്: ആഗോള അഴിമതി സൂചിക പട്ടികയിൽ കുവൈത്ത് മികച്ച നേട്ടം കരസ്ഥമാക്കി. ട്രാൻസ്‍പരൻസി ഇന്റർനാഷനൽ പുറത്തിറക്കിയ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്‌സിലാണ് കുവൈത്ത് 63-ാം സ്ഥാനം നേടിയത്.

ഓരോ രാജ്യങ്ങളിലെയും സുതാര്യതയും അഴിമതിക്കെതിരെയുള്ള നടപടികളും പൊതുജനങ്ങളുടെ ഇടപാടുകളും പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് വിദഗ്ധരുടെയും വ്യവസായികളുടെയും അഭിപ്രായവും ശേഖരിച്ചാണ് പട്ടിക തയാറാക്കുന്നത്. 2020ൽ 180 രാജ്യങ്ങളിൽ 77-ാം സ്ഥാനത്തായിരുന്നു കുവൈത്ത്. ഇതിൽനിന്ന് 14 സ്ഥാനങ്ങൾ ഉയർന്നു. മീഡിയം റിസ്ക് രാജ്യങ്ങളുടെ വിഭാഗത്തിലാണ് നിലവിൽ കുവൈത്ത്.

എട്ട് സൂചികകളുടെ അടിസ്ഥാനത്തിലാണ് കുവൈത്തിൻറെ സ്കോർ കണക്കാക്കിയതെന്ന് കുവൈത്ത് ആന്റി കറപ്ഷൻ അതോറിറ്റി അറിയിച്ചു. പട്ടികയിൽ ഇന്ത്യ 93–ാം സ്ഥാനത്താണ്. 2022ൽ ഇന്ത്യ 85–ാം സ്ഥാനത്തായിരുന്നു. ഡെൻമാർക്കാണ് ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം. തുടർച്ചയായ ആറാം വർഷമാണ് ഡെൻമാർക്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.

ഫിൻലൻഡ്, ന്യൂസിലൻഡ്, നോർവേ, സിംഗപ്പൂർ എന്നിവയാണ് അഴിമതി കുറഞ്ഞ മറ്റു രാജ്യങ്ങൾ. സൊമാലിയ, വെനസ്വേല, സിറിയ, ദക്ഷിണ സുദാൻ, യമൻ എന്നിവയാണ് ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!