രാജ്യത്തുടനീളം സുരക്ഷാ പരിശോധനയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 559 റെസിഡൻസി, ലേബർ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു.
ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല, മംഗഫ്, കബ്ദ്, സാൽമിയ, ഹവല്ലി, ജലീബ് അൽ ഷുയൂഖ്, ജബ്രിയ ഏരിയകളിൽ രാവിലെയും വൈകുന്നേരവും സംയുക്ത ത്രികക്ഷി സമിതി സുരക്ഷാ പരിശോധന നടത്തി.
പരിശോധനയ്ക്കിടെ വ്യാജ വേലക്കാരി റിക്രൂട്ടിംഗ് ഓഫീസിൽ ജോലി ചെയ്യുന്ന 3 പേരെയും ലൈസൻസില്ലാതെ വെയർഹൗസ് നടത്തിയതിന് ആറ് പേരെയും അധികൃതർ അറസ്റ്റ് ചെയ്തു.