കുവൈത്ത്: കുവൈത്തിൽ പ്രവാസികൾക്ക് കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിച്ചു. പുതിയ വ്യവസ്ഥകൾ പ്രകാരം ഫെബ്രുവരി 7 ബുധനാഴ്ച മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. META പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അപ്പോയിൻ്റ്മെൻ്റ് എടുക്കേണ്ടത്.
കുടുംബ സന്ദർശന വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള മറ്റു വ്യവസ്ഥകൾ ഇനി പറയുന്നവയാണ്:
ഭാര്യ,മക്കൾ, മാതാപിതാക്കൾ എന്നിവരുടെ സന്ദർശക വിസ ലഭിക്കുന്നതിനു അപേക്ഷകന് ചുരുങ്ങിയത് 400 ദിനാർ ശമ്പളം ഉണ്ടായിരിക്കണം. 800 ദിനാർ ശമ്പളമുള്ളവർക്ക് മറ്റു ബന്ധുക്കളുടെ ( സഹോദരർ, ഭാര്യയുടെ മാതാ പിതാക്കൾ, ഭാര്യ / ഭർതൃ സഹോദരങ്ങൾ ) സന്ദർശക വിസക്ക് അപേക്ഷിക്കാം. സന്ദർശകർ
കുവൈത്ത് ദേശീയ വിമാനക്കമ്പനികളിൽ ഏതെങ്കിലും ഒന്നിൽ റിടെൺ ടിക്കറ്റുകൾ എടുത്ത് ആയിരിക്കണം രാജ്യത്ത് എത്തേണ്ടത്.