കുവൈത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 841 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെട്ട 510 പുരുഷന്മാരും 331 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മന്ത്രാലയം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ജിലീബ് അൽഷുയൂഖിൽ അപ്രതീക്ഷിത സുരക്ഷാ കാമ്പെയ്‌നുകൾ നടത്തുകയും താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 200 ഓളം തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം ഈ പ്രചാരണങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നും മന്ത്രാലയം അധികൃതർ അറിയിച്ചു.