കുവൈത്ത്: 63-ാമത് ദേശീയ ദിനാചരണത്തിന്റെയും 33-ാമത് വിമോചന ദിനാചരണത്തിന്റെയും ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റി ദേശിയ പതാകകളാൽ പാലങ്ങളും റോഡുകളും അലങ്കരിച്ചു.
പഴയ പതാകകൾക്ക് പകരം 3,880 പുതിയ പതാകകൾ സ്ഥാപിച്ചതായും രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി 183 റോഡ് പരസ്യങ്ങൾ സ്ഥാപിച്ചിട്ടുള്ളതായും കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ഡയറക്ടറുമായ മുഹമ്മദ് അൽ സിന്ദൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പൗരന്മാരും താമസക്കാരും മുനിസിപ്പാലിറ്റി സ്ഥാപനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.