കുവൈത്തിൽ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പൽ കൗൺസിൽ കെട്ടിടത്തിൽ ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ സ്ഥാപിച്ചു. 1,200 ചതുരശ്ര മീറ്റർ വിസ്തീർണത്തോടെയാണ് സ്‌ക്രീൻ സ്ഥാപിച്ചത്.
സ്‌ക്രീൻ സുതാര്യമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ കെട്ടിടത്തിൻ്റെ ബാഹ്യ രൂപത്തെ ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.