കുവൈത്തിൽ റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് മലയാളി നഴ്സ് മരിച്ചു

malayali nurse passed away

കുവൈത്ത്‌: കുവൈത്തിൽ റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ച് മലയാളി നഴ്സ് മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിനി കച്ചേരിക്കടവ് ചക്കാനിക്കുന്നേൽ ദീപ്തി ജോമേഷാണ് (33) മരിച്ചത്. കഴിഞ്ഞ ദിവസം ഹോസ്പിറ്റലിന്റെ താമസ സ്ഥലത്തിന് അടുത്തുള്ള റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്.

ഭർത്താവ് : ജോമേഷ് വെളിയത്ത് ജോസഫ് ( കുവൈത്ത് സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം ജീവനക്കാരൻ). മാത്യുവാണ് പിതാവ്,മാതാവ് ഷൈനി മാത്യു.സഹോദരൻ : ദീക്ഷിത്ത് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!