കുവൈത്ത് പാർലമെന്റിലേക്ക് ഏപ്രിൽ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ജയസാധ്യതകളുമായി ബന്ധപ്പെട്ട അഭിപ്രായ സർവേയും വോട്ടെടുപ്പും നടത്തുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസ് ആൻഡ് പബ്ലിഷിംഗ് -പബ്ലിക്കേഷൻസ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ലാഫി അൽ സുബൈഹി ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. വാർത്ത വിതരണ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന കുവൈത്തിലെ എല്ലാ വാർത്ത മാധ്യമങ്ങൾക്കും ഈ വിലക്ക് ബാധകമാണ് . അടിസ്ഥാന സ്രോതസ്സുകളിൽനിന്ന് അന്തിമ ഫലം വന്നതിന് ശേഷമല്ലാതെ തെരെഞ്ഞെടുപ്പ് സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ് ഫലം പ്രസിദ്ധീകരിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യരുതെന്നാണ് നിദേശം നൽകിയത്.