കുവൈത്ത്: കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശി നിര്യാതനായി. ആലപ്പുഴ ചെങ്ങന്നൂർ, പണ്ടനാട് കൂടമ്പള്ളത് സിജു വില്ലയിൽ ലൂയ്‌സ് കെ എബ്രഹാമിന്റെ മകൻ സിജു കെ എബ്രഹാം (42) ആണ് മരിച്ചത്. മസ്തിഷ്ക ആഘാതം മൂലം മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത് . ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജറായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.