കുവൈത്ത്: കുവൈത്തിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം മണക്കാട് അമ്മൻ കോയിൽ തേരകം സ്വദേശി മുരുകൻ (36) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുബാറക്ക് അൽ കബീർ ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. കോർണർ സ്റ്റോർ ഇന്റർനാഷനൽ കമ്പനി സൈൻബോഡ് മേക്കർ ആയി ജോലി ചെയ്തുവരികയായിരുന്നു. ട്രാക്കിന്റെ സജീവ പ്രവർത്തകനായിരുന്നു. പിതാവ്: കാശിനാഥൻ. മാതാവ്: ശാരദ. മൂന്നു സഹോദരങ്ങളുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.