ഒക്‌ടോബർ അവസാനത്തോടെ കുവൈറ്റ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ ആരംഭിക്കുമെന്ന് ഇന്ത്യയുടെ ആകാശ എയർ പദ്ധതിയിടുന്നതായി ആകാശ എയർ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് പറഞ്ഞു.
24 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുള്ള കാരിയർ മാർച്ച് 28 ന് മുംബൈയിൽ നിന്ന് ദോഹയിലേയ്ക്ക് അന്താരാഷ്ട്ര സർവീസ് ആരംഭിക്കുമെന്നും ആഴ്ചയിൽ നാല് തവണ സർവീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.