ജഹ്‌റയിൽ പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്റർ (ഐസിഎസി) കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. എംബസിയുടെ ഔട്ട്‌സോഴ്‌സിംഗ് പങ്കാളിയായ എം/എസ് ബിഎൽഎസ് ഇൻ്റർനാഷണൽ നിയന്ത്രിക്കുന്ന കുവൈറ്റിലെ നാലാമത്തെ ഐസിഎസിയാണിത്. കുവൈത്ത് സിറ്റി, ഫഹാഹീൽ, ജിലീബ് എന്നിവിടങ്ങളിലാണ് മറ്റ് മൂന്ന് ആപ്ലിക്കേഷൻ സെൻ്ററുകൾ പ്രവർത്തിക്കുന്നത്.
കുവൈറ്റികൾക്കുള്ള ഇന്ത്യൻ വിസകൾ സുഗമമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ജഹ്‌റ ഐസിഎസി, കൂടാതെ ജഹ്‌റയിലും അതിൻ്റെ സമീപ പ്രദേശങ്ങളിലും അബ്ദാലി വരെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വിവിധ കോൺസുലർ സേവനങ്ങൾ ഉൾപ്പെടെ പൊതുമാപ്പുമായി ബന്ധപ്പെട്ട യാത്രാ രേഖകളും ഇവിടെ പ്രോസസ്സ് ചെയ്യുന്നു.
അബ്ദല്ലി മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെ ഈ പ്രദേശത്ത് താമസിക്കുന്ന ധാരാളം ഇന്ത്യൻ പൗരന്മാർക്ക് ജഹ്‌റയിലെ കേന്ദ്രം സഹായകമാകും. ഈ പ്രദേശത്തെ കുവൈറ്റ് പൗരന് ഇന്ത്യൻ വിസയുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിനും കേന്ദ്രം സഹായം നൽകും. കുവൈറ്റിനും മൂന്നാം രാജ്യ പൗരന്മാർക്കും എംബസി മൾട്ടിപ്പിൾ എൻട്രി ഇന്ത്യൻ ടൂറിസ്റ്റ് വിസകൾ സാധാരണയായി ഒരു ദിവസത്തിനുള്ളിൽ നൽകുന്നു. 2023ൽ ഏകദേശം 10000 വിസകളാണ് എംബസി നൽകിയത്.
പുതിയ കോൺസുലാർ ആപ്ലിക്കേഷൻ സെൻ്ററിൽ ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കും, എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.indembkwt.gov.in) അല്ലെങ്കിൽ M/s BLS-ൻ്റെ വെബ്‌സൈറ്റ് (www.blsinternational.com/india/kuwait/) സന്ദർശിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.