കുവൈത്തിൽ 2024 ലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ 62.1 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. 518,365 പേർ വോട്ട് രേഖപ്പെടുത്തിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.
അതേസമയം, 2024 ലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൻ്റെ വിജയത്തിനും ക്രമത്തിനും സംഭാവന നൽകിയ മന്ത്രിമാർക്കും സംസ്ഥാന ഏജൻസികളുടെ തലവൻമാർക്കും അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് നന്ദി അറിയിച്ചു.
അടുത്തിടെ അവസാനിച്ച തെരഞ്ഞെടുപ്പുകൾ ചിട്ടയായ രീതിയിൽ തയ്യാറാക്കുന്നതിലും സംഘടിപ്പിക്കുന്നതിലും മന്ത്രാലയങ്ങളും സംസ്ഥാന വകുപ്പുകളും നടത്തിയ മഹത്തായ ശ്രമങ്ങളെ അമീർ തൻ്റെ സന്ദേശത്തിലൂടെ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ച ജുഡീഷ്യറി കമ്മീഷൻ അംഗങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.