കുവൈത്ത്: കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിനെ താൽക്കാലിക ഉപ അമീറായി നിയമിച്ചുകൊണ്ടു അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ഉപ അമീർ ആയി സത്യ പ്രതിജ്ഞ ചെയ്യുന്നതിന് എത്തിയഅദ്ദേഹത്തെ അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ് സ്വീകരിച്ചു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് രാജ്യത്തിന് പുറത്തായിരിക്കുമ്പോൾ ഭരണ ഘടനാ പ്രകാരം അമീറിനുള്ള എല്ലാ അധികാരങ്ങളും ഉപ അമീറിന് ആയിരിക്കും. കഴിഞ്ഞ ആഴ്ചയാണ് ഷെയ്ഖ് അഹമദ് അബ്ദുള്ള അൽ സബാഹിനെ അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ് പ്രധാന മന്ത്രിയായി നിയമിച്ചത്. പുതിയ മന്ത്രി സഭ രൂപീകരിക്കുവാനും അമീർ,പ്രധാന മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.