കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് അന്താരാഷ്ട്ര ബ്രാൻഡിന്റെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ജഹ്റയിൽ വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ബാഗുകളും, വസ്ത്രങ്ങളും, ഷൂകളും കണ്ടെത്തിയത്. വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഏഴ് സ്റ്റോറുകൾ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു.
കൂടാതെ തുടർ നടപടികൾക്കായി സ്ഥാപനങ്ങളെ കൊമേഴ്സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കടത്തുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്ന് കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്മെൻറ് വ്യക്തമാക്കി.