സൗദി അറേബ്യയിൽ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുക്കും. ഫോറത്തിൽ പങ്കെടുക്കുന്ന കുവൈത്ത് പ്രതിനിധി സംഘത്തെയും അമീർ നയിക്കും. ‘ആഗോള സഹകരണം, വളർച്ച, വികസനത്തിനുള്ള ഊർജം’ എന്ന പ്രമേയത്തിൽ ഏപ്രിൽ 28, 29 തീയതികളിലാണ് ഫോറം. റിയാദിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ വിവിധ രാഷ്ട്രത്തലവന്മാർ, സർക്കാർ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാറിതര സംഘടനകൾ എന്നിവ അടക്കം വിവിധ മേഖലകളിൽ നിന്നുള്ള 1000ത്തിലധികം പേർ പങ്കെടുക്കും. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും പ്രതിനിധി സംഘവും ഞായറാഴ്ച കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെടും.