കുവൈത്തിലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ട്ട് മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ കൂ​ടി തു​റ​ക്കു​ന്നു. ഇ​തി​നു​ള്ള പ​ദ്ധ​തി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​ദി​ന അ​ൽ ദു​ബൈ​ബ് അ​വ​ത​രി​പ്പി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​ത്ത​രം ക്ലി​നി​ക്കു​ക​ളു​ടെ എ​ണ്ണം 68 ആ​യി വ​ർ​ധി​ക്കു​മെ​ന്ന് അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക, ചി​കി​ത്സ വി​ട​വ് കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലെ എ​ല്ലാ പ്രാ​ഥ​മി​ക പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്ത​രം ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് അ​ൽ ദു​ബൈ​ബ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!