കല്യാൺ ജൂവലേഴ്സ് സൂപ്പർ ഗോൾഡൻ സേവർ ഓഫർ അവതരിപ്പിച്ചു

IMG-20240614-WA0057

സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനം ഇളവ്. ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ, അൺകട്ട് ആഭരണങ്ങൾ എന്നിവയുടെ പണിക്കൂലിയിൽ 20 ശതമാനം വരെ ഇളവ്

കുറഞ്ഞത് 400 ദിനാറിന് പർച്ചേയ്‌സ് ചെയ്യുമ്പോൾ ഓഫർ സ്വന്തമാക്കാം. കൂടാതെ അധികമായുള്ള ഒരോ 200 ദിനാറിൻ്റെ പർച്ചേയ്‌സിനൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ

കുവൈറ്റ് സിറ്റി: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് ഈദ് അൽ-അദ്ഹ ആഘോഷത്തോട് അനുബന്ധിച്ച് സൂപ്പർ ഗോൾഡൻ സേവർ ഓഫർ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങൾ അവസ്‌മരണീയമാക്കുന്നതിന് ആഭരണങ്ങൾ വാങ്ങുമ്പോൾ സവിശേഷമായ ഓഫറാണ് കല്യാൺ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്.

ജൂൺ 14 മുതൽ 30 വരെയുള്ള കാലയളവിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഇളവും ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ, അൺകട്ട് ആഭരണങ്ങൾ എന്നിവയ്ക്ക് പണിക്കൂലിയിൽ 20 ശതമാനം വരെ ഇളവും ലഭിക്കും. 400 കുവൈറ്റി ദിനാറിന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഈ ആകർഷകമായ ഓഫറുകൾ സ്വന്തമാക്കാം. കൂടാതെ അധികമായി ഓരോ 200 ദിനാറിന് പർച്ചേയ്‌സ് നടത്തുമ്പോഴും ‘മൾട്ടിപ്ലയർ ബെനിഫിറ്റി’ലൂടെ കൂടുതൽ ഇളവുകളും ലഭിക്കും.

നിത്യവും അണിയുന്ന ആഭരണങ്ങൾ മുതൽ ഹെവിവെയ്‌റ്റ് ആഭരണങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ആഭരണങ്ങൾക്ക് ഈ ഓഫർ ബാധകമാണ്. കുവൈറ്റിലെ കല്യാൺ ജൂവലേഴ്‌സിൻ്റെ എല്ലാ ഷോറൂമുകളിൽനിന്നും ഈ ഓഫർ സ്വന്തമാക്കാം.
ഉപയോക്ത്യകേന്ദ്രീകൃതമായ ഉദ്യമങ്ങളും പുതുമയാർന്ന പരിപാടികളും അവതരിപ്പിക്കുന്നതിലൂടെ സമാനതകളില്ലാത്ത സംതൃപ്‌തി ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഈ ഉത്സവകാലത്ത് പർച്ചേയ്‌സിനൊപ്പം സവിശേഷമായ മൂല്യം കണ്ടെത്തുന്നതിന് ഉപയോക്താക്കൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കല്യാൺ ജൂവലേഴ്‌സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിന്റ്റനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല് കുവാനുള്ള ബ്രാൻഡിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാൺ ജൂവലേഴ്‌സിൻ്റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ വിവാഹാഭരണങ്ങൾ അടങ്ങിയ മുഹൂർത്ത്, കരവിരുതാൽ തീർത്ത ആൻ്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര. ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകൾ അടങ്ങിയ അപൂർവ, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ ഉൾക്കൊള്ളുന്ന രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ശേഖരമായ ലൈല എന്നിവയെല്ലാം ഷോറൂമുകളിൽ ലഭ്യമാണ്.
ബ്രാൻഡിനെക്കുറിച്ചും ആഭണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!