കനത്ത മഴയെത്തുടർന്ന് കുവൈത്തിൽ നിന്നും പുറപ്പെട്ട് കണ്ണൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് (IX 794) നെടുമ്പാശ്ശേരിയിൽ ഇറക്കി. കണ്ണൂരിലെ കാലാവസ്ഥ അനുകൂലമാകുമ്പോൾ വിമാനം അങ്ങോട്ട് പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കണ്ണൂർ, വയനാട് ജില്ലകളിൽ ഇന്ന് ജൂലൈ 18 ന് റെഡ് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.