കുവൈത്തിൽ പ്രവാസികളിൽ നിന്ന് സർക്കാരിന് ലഭിക്കാനുള്ളത് 50 കോടി ദിനാർ (ഏകദേശം 13650 കോടി രൂപ). വിവിധ സേവനങ്ങൾ, ഫീസ്, പിഴ മുതലായ ഇനങ്ങളിൽ പ്രവാസികളിൽ നിന്ന് ലഭിക്കാനുള്ള കുടിശികയാണ് ഈ തുക. ആഭ്യന്തരം, നീതി ന്യായം,വൈദ്യുതി,ടെലകമ്മ്യൂണിക്കേഷൻ മുതലായ മന്ത്രാലയങ്ങൾക്ക് ആണു ഭൂരിഭാഗം കുടിശികകളും പ്രവാസികൾ അടച്ചു തീർക്കാനുള്ളത്.
പ്രവാസികൾ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നതിനു മുമ്പായി സർക്കാറുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക കുടിശികകളും അടച്ചു തീർക്കൽ നിർബന്ധമാക്കിയിരുന്നു. എന്നിട്ടും ഇത്രയും ഭീമമായ തുകയാണ് കുടിശികയായി നിലനിൽക്കുന്നത്.