Search
Close this search box.

കുവൈത്ത് നാഷണൽ ഗാർഡ് മേധാവി ഷെയ്ഖ് അലി അൽ-സലേം അൽ-സബാഹ് അന്തരിച്ചു

kuwait national guard head

കുവൈത്ത് നാഷണൽ ഗാർഡ് മേധാവിയും ഭരണ കുടുംബത്തിലെ മുതിർന്ന അംഗവുമായ ഷെയ്ഖ് സേലം അൽ-അലി അൽ-സലേം അൽ-സബാഹ് (98) അന്തരിച്ചു. 1967 ജൂൺ 6-ന് കുവൈത്ത് നാഷണൽ ഗാർഡിൻ്റെ തലവനായി നിയമിതനായ അദ്ദേഹം 57 വർഷക്കാലം മരണം വരെ ഇതെ പദവിയിൽ തുടർന്നു. 1959-ൽ പൊതു-മുനിസിപ്പൽ മരാമത്ത് വൈസ് പ്രസിഡൻ്റായി നിയമിതനായി.തുടർന്ന് 1960 മുതൽ 1963 വരെ മുനിസിപ്പൽ കൗൺസിലിൻ്റെ തലവനായി.

1962 ജനുവരി 17-ന്,രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം രൂപീകരിച്ച ആദ്യ കുവൈത്ത് സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായി നിയമിതനായി.രാജ്യത്തെ ആദ്യ അസംബ്ലി തിരഞ്ഞെടുപ്പിനെ തുടർന്ന് 1963 ജനുവരി 28 ന്, രൂപീകൃതമായ ആദ്യ മന്ത്രി സഭയിലും പൊതുമരാമത്ത് മന്ത്രിയായി അദ്ദേഹം വീണ്ടും നിയമിതനായി. 1964 നവംബർ 9-ന് രാജിവെക്കുന്നത് വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം 1964 നവംബർ 10 മുതൽ മരണം വരെ സുപ്രീം പ്രതിരോധ കൗൺസിൽ അംഗമായും ദേശീയ സുരക്ഷാ കൗൺസിൽ അംഗമായും പ്രവർത്തിച്ചു.

2004 ഡിസംബർ 9-ന്, അന്തരിച്ച മുൻ അമീർ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് അദ്ദേഹത്തിന് “ഹിസ് ഹൈനസ്” എന്ന പദവി നൽകി ആദരിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!