Search
Close this search box.

കുവൈത്തിൽ വീണ്ടും വൈദ്യുതി പ്രതിസന്ധി; അഞ്ച് ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തന രഹിതമായി

electricity

പ്രകൃതി വാതക വിതരണത്തിലെ അപാകത കാരണമുണ്ടായ പ്രതിസന്ധി കുവൈത്തിൽ വീണ്ടും വൈദ്യുതി വിതരണം തടസ്സപെടുന്നതിന് ഇടയാക്കി. പ്രകൃതിവാതകത്തിന് പകരം ദ്രവീകൃത വാതകം ഉപയോഗിക്കൽ നിര്ബന്ധമായതോടെ നിൽവിലെ അഞ്ചു വൈദ്യുതി യൂണിറ്റുകൾ പ്രവർത്തനരഹിതമായതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.

കഴിഞ്ഞ ദിവസം ഇത് കൂടുതൽ രൂക്ഷമായി രാജ്യത്തെ വ്യാവസായിക, കാർഷിക, പാർപ്പിട മേഖലകൾക്കിടയിലുള്ള 53 പ്രദേശങ്ങളിൽ നിരവധി നേരത്തേയ്ക്ക് വൈദുതി മുടങ്ങി .സുബിയ്യ, ദോഹ വെസ്റ്റ് ഉൾപ്പെടെയുള്ള യൂണിറ്റുകളിൽ വാതക വിതരണം തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് ഇടയായതെന്ന് പുനരുപയോഗ ഊര്ജ്ജ മന്ത്രാലയം അണ്ടര് സെക്രട്ടറി എഞ്ചിനീയര് ഹൈതം അൽ അലി പറഞ്ഞു. പ്രത്യേകിച്ചും ഈ യൂണിറ്റുകൾക്ക് വലിയ സംവേദനക്ഷമതയുള്ളതിനാൽ, വാതകത്തിന്റെ കുറവും അവ പ്രവർത്തിപ്പിക്കാൻ “ദ്രവീകൃത” വാതകം ഉപയോഗിക്കുന്നതും ഇവയുടെ പ്രവർത്തനം വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് വിലങ്ങുതടിയാവുകയായിരുന്നു .

ഈ വേനൽക്കാലത്തെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ഗ്രിഡിന് ആയിരം മെഗാവാട്ട് വൈദ്യുതിയാണ് നഷ്ടമായത് .ഫാമുകൾ, ചാലെറ്റുകൾ, ഫാക്ടറികൾ എന്നിവയുടെ റെസിഡൻഷ്യൽ ഇതര പ്രദേശങ്ങളിലാണ് ആദ്യം പവർകട്ട് ഏർപ്പെടുത്തിയത് .പിന്നീട് ഒന്നോ രണ്ടോ മണിക്കൂർ വിവിധ പാർപ്പിടപ്രദേശങ്ങളിലും ഇത് നടപ്പിലാക്കുകയായിരുന്നു .സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾക്ക് സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ മന്ത്രാലയം പ്രതിജ്ഞ ബദ്ധമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!