കുവൈത്തിൽ ആർട്ടിക്കിൾ 18 നമ്പർ താമസ രേഖയിലുള്ള വിദേശികൾ സ്വകാര്യ കമ്പനികളിൽ മാനേജിംഗ് ഡയറക്ടർ, ബിസ്സിനസ്സ് പാർട്ണർ മുതലായ പദവികൾ വഹിക്കുന്നതിനുള്ള വിലക്ക് വാണിജ്യ -വ്യവസായ മന്ത്രാലയം പിൻവലിച്ചു. ബന്ധപ്പെട്ട വ്യത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആർട്ടിക്കിൾ 19 ആം നമ്പർ വിസക്കാർക്കെന്നപോലെ 18 ആം നമ്പർ ശുഹൂണ് വിസയിലുള്ള കുവൈത്തിലെ വിദേശികൾക്ക് രാജ്യത്തെ കമ്പനികളിൽ ഡയറക്ടർമാരാകുന്നതിനും ബിസിനസ് പങ്കാളികൾ ആകുന്നതിനും തടസ്സമുണ്ടാകില്ല.ണ്
അതെസമയം 22, 24 എന്നീ ആർട്ടിക്കിൾ നമ്പർ റെസിഡെൻസികളിലുള്ള വിദേശികൾക്കും 20 ആം നമ്പർ റെസിഡെൻസിയുള്ള ഗാർഹിക തൊഴിലാളികൾക്കും ഇത് ബാധകമല്ലെന്നും അവർക്ക് കമ്പനികളിലും സ്ഥാപനങ്ങളിലും ഇത്തരം സ്ഥാനങ്ങൾ വഹിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. വിലക്ക് പിൻവലിച്ചുള്ള നിയമം പ്രാബല്യത്തിലായതോടെ ഈ ആഴ്ചയിൽ തന്നെ ഇതിനുവേണ്ടിയുള്ള അപേക്ഷകൾ സ്വീകരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
സിസ്റ്റങ്ങൾ വീണ്ടും സജീവമായാൽ ആർട്ടിക്കിൾ 18 ഉം 19 ഉം കൈവശമുള്ളവർ ഉടമസ്ഥരും ഡയറക്ടർമാരുമായ നിലവിലുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് വീണ്ടും അനുമതി ലഭിക്കും. നിരോധനം ഏർപെടുത്തുന്നതിന് മുമ്പ് പിന്തുടരുന്ന നടപടിക്രമങ്ങൾക്ക് അനുസൃതമായി എല്ലാ കമ്പനികളും സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യും.
ഇതനുസരിച്ച് ബിസിനസ് പങ്കാളികൾ ആയോ മാനേജിങ് ഡയരക്ടർ മാരിലോ ആർട്ടിക്കിൾ 18-ന് കീഴിൽ വരുന്നവർ മേൽനോട്ടം വഹിക്കുന്ന നിലവിലുള്ള സ്ഥാപനങ്ങളുടെയും പുതിയ ലൈസൻസുമായി തുടങ്ങുന്ന സ്ഥാപനങ്ങളുടെയും പൊരുത്തക്കേടിനെ അടിസ്ഥാനമാക്കിയുള്ള ക്ലോസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുമെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിർദേശവും മേൽനോട്ടവും നിലനിൽക്കും. രജ്യത്തെ 45000 കമ്പനികളിൽ 10000 ഓളം വിദേശികൾ പാർട്ണർമാരോ പങ്കാളികളോ ആയി ജോലി ചെയ്യുന്നുണ്ടെന്നാണ് മാനവശേഷി മന്ത്രാലയം കണ്ടെത്തിയത്. ഒരേ സമയം കമ്പനി ഉടമകളും അതെ കമ്പനികളിൽ തന്നെ തൊഴിലാളികളുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാസം അധികൃതർ ഇതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.