പലസ്തീനെതിരെ നടക്കുന്ന വംശഹത്യ: അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് കുവൈത്ത്

kuwait

കുവൈത്ത് സിറ്റി: പലസ്തീനെതിരെ നടക്കുന്ന വംശഹത്യ യുദ്ധത്തിൽ അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് കുവൈത്ത്. കിരീടവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്ലബാഹാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നടപ്പിലാക്കലുമായി ബന്ധപ്പെട്ട ഇരട്ടത്താപ്പാണ് ഇന്ന് ലോക നിഷ്‌ക്രിയത്വത്തിന് കാരണമെന്ന് അദ്ദേഹം അറിയിച്ചു. സ്‌പോർട്‌സ് ഡിപ്ലോമസി എന്ന പ്രമേയത്തിൽ ദോഹയിൽ നടന്ന ഏഷ്യൻ ഓപ്പറേഷൻ ഡയലോഗിന്റെ മൂന്നാമത്തെ ഉച്ചകോടിയിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഇസ്രായേൽ അതിവേശ സേനയുടെ ആക്രമണത്തിന് ഒരു വർഷമായി പലസ്തീൻ വിധേയമാവുകയാണ്. 41 ത്തിൽ അധികം പലസ്തീനികൾ ഇതുവരെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും മരണപ്പെട്ടത്. പലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ കുവൈത്ത് അപലപിച്ചു.

ഇസ്രയേൽ ആക്രമണം ഉടനടി നിർത്താൻ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യു എൻ രക്ഷാസമിതിയോടും കുവൈത്ത് ആവശ്യപ്പെട്ടു. പലസ്തീൻ ജനതയ്ക്കും അവരുടെ ന്യായമായ അവകാശത്തിനും സ്വയം നിർണയത്തിനും ജെറുസലേം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീനിയൻ രാഷ്ട്രം എന്ന ആവശ്യത്തിനും ഒപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!