കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചയോളം ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്ന് പ്രവചനം. കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് വൈകുന്നേരം മുതൽ ഒരാഴ്ച്ചത്തേക്ക് ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
കാറ്റിന്റെ ദിശ തെക്കുകിഴക്ക് നിന്ന് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈകുന്നേരങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ കാരണം താപനില കുറവുണ്ടാകും. കാലാവസ്ഥാ വ്യതിയാനം സീസണൽ അലർജി, ആസ്ത്മ എന്നിവ വർധിക്കാൻ ഇടയാക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.