കുവൈത്ത് സിറ്റി: കുവൈത്ത് പൗരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ വധശിക്ഷ ശരിവെച്ച് കോടതി. മുബാറക് അൽ റാഷിദി എന്ന കുവൈത്തി പൗരനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിലാണ് പ്രതികളുടെ ശിക്ഷ കോടതി ശരിവച്ചത്. വധശിക്ഷ വിധിക്കപ്പെട്ട പ്രിതകളിലൊരാൾ കുവൈത്ത് സ്വദേശിയും മറ്റെരാൾ ഈജിപ്ഷ്യൻ പൗരനുമാണ്.
ഇവർ മനഃപൂർവം കൊലപാതകം നടത്തിയെന്ന് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതി ഇരുവർക്കും വധശിക്ഷ നൽകിയിരുന്നു.
ഇരയെ കാണാതായി രണ്ട് മാസത്തിന് ശേഷം ബെർ അൽ-സാൽമി മരുഭൂമിയിലെ ഒരു കണ്ടെയ്നറിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.