കുവൈത്ത് സിറ്റി: കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ കുവൈത്ത് പെട്രോളിയം കമ്പനി. സ്വദേശിവത്കരണ നയങ്ങൾക്ക് അനുസൃതമായി 2025ൽ എണ്ണ മേഖലയിൽ കൂടുതൽ കുവൈത്തികളെ നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് 2028ഓടെ പെട്രോളിയം മേഖലയിൽ 95 ശതമാനത്തിലധികം സ്വദേശിവത്കരണം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. 2024ന്റെ ആദ്യ പാദത്തത്തോടെ 91 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
എണ്ണ കമ്പനികളിൽ ജോലി ചെയ്യാൻ അപേക്ഷിക്കുന്ന കുവൈത്തി പൗരന്മാർക്ക് പരീക്ഷ പ്രക്രിയയിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നും എന്നാൽ മേഖലയിലെ ജീവനക്കാർ നിറവേറ്റേണ്ട ചില അടിസ്ഥാന യോഗ്യതകൾ നിലനിൽക്കുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.