സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ച് കുവൈത്ത്

new classes

കുവൈത്ത് സിറ്റി: സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ച് കുവൈത്ത്. രാജ്യത്തെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് സായാഹ്ന ഷിഫ്റ്റ് ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാണ് രാജ്യത്ത് സായാഹ്ന പദ്ധതി നടപ്പിലാക്കിയത്.

ആദ്യ ഘട്ടം സിവിൽ സർവീസ് കമ്മീഷന് (സിഎസ്സി) സമർപ്പിച്ച് അംഗീകാരം നേടിയ സ്ഥാപനങ്ങളിൽ ഇന്നലെ മുതൽ സായാഹ്ന സേവന സമ്പ്രദായം തുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ സായാഹ്ന സേവന സമ്പ്രദായത്തിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ആദ്യ ഘട്ടം ഈ വർഷം തുടക്കത്തിൽ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

വൈകിട്ട് 3.30ന് ശേഷമാണ് സായാഹ്ന ഷിഫ്റ്റ്. ആദ്യ ഘട്ടത്തിൽ 20 മുതൽ 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി സമയം നാലര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് അനുയോജ്യമായ ഷിഫ്റ്റ് തിരഞ്ഞെടുക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!