കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹേൽ ആപ്പ് വഴി ലഭിക്കുമെന്ന് സിവിൽ സർവ്വീസ് കമ്മീഷൻ. ഓഫീസുകളിൽ നേരിട്ടുള്ള സന്ദർശനം ഒഴിവാക്കൽ, പേപ്പർ രഹിത സേവനം, നടപടിക്രമങ്ങൾ സുഗമമാക്കൽ, സർക്കാർ ഡോക്യുമെന്റേഷനുകളിലേക്കുള്ള ആക്‌സസ് വർദ്ധിപ്പിക്കൽ തുടങ്ങിയവയുടെ ഭാഗമായാണ് പുതിയ ഡിജിറ്റൽ സേവനങ്ങളെന്ന് അധികൃതർ അറിയിച്ചു.
സംയോജിത സംവിധാനങ്ങളുള്ള ഏജൻസികളിൽ ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് കരിയർ പുരോഗതി, ജോലി, സാമ്പത്തിക സ്ഥിതി, ശമ്പള വിശദാംശങ്ങൾ, സാമ്പത്തിക ഗ്രേഡ് ക്രമങ്ങൾ, സാമ്പത്തിക പൊരുത്തക്കേടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളെ കുറിച്ച് അന്വേഷിക്കാനും അക്‌സസ് ചെയ്യാനും സാഹേൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.