കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗ മേഖലയിൽ തീപിടുത്തം. രണ്ട് അപ്പാർട്ടുമെന്റുകളിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയും സെർച്ച് ആൻഡ് റെസ്ക്യൂ വിഭാഗവും ചേർന്നാണ് തീയണച്ചത്. പരിക്കേറ്റ ചിലർക്കു സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.