കുവൈത്തിലെ റിഗ്ഗ മേഖലയിൽ തീപിടുത്തം; മരണസംഖ്യ 5 ആയി

fire breakout

കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗ മേഖലയിലുണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ അഞ്ചായി. രണ്ട് അപ്പാർട്ടുമെന്റുകളിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്‌നിശമന സേനയും സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗവും ചേർന്നാണ് തീയണച്ചത്. പരിക്കേറ്റ ചിലർക്കു സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒരു അപ്പാർട്ട്‌മെന്റിൽ നിന്നാണ് തീപിടിത്തം തുടങ്ങിയത്. ഇത് വളരെ വേഗം അടുത്തുള്ള അപ്പാർട്ട്‌മെന്റുകളിലേക്കും വ്യാപിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!