കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ രേഖയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും അറിയിക്കുന്നതിന് പുതിയ നമ്പറുകൾ പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയമാണ് പുതിയ നമ്പറുകൾ പുറത്തിറക്കിയത്. വാട്ട്സ്ആപ്പ് വഴിയും പുതുതായി വികസിപ്പിച്ച ലാൻഡ് ലൈനുകൾ വഴിയും 24 മണിക്കൂർ നേരവും പൊതുജനങ്ങൾക്ക് പ്രശ്നങ്ങളും പരാതികളും അറിയിക്കാൻ ഈ സംവിധാനം വഴി സാധിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും വിവിധ താമസ രേഖയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ പ്രതികരണ സമയം വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടു കൊണ്ടാണ് ഈ നടപടിയെന്ന് മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി മീഡിയ റിലേഷൻസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. പുതിയ നമ്പറുകൾ: 97288211, 97288200 (വാട്സ്ആപ്പ് കോൾ, വാട്സ്ആപ്പ് സന്ദേശം ) 25582960, 25582961 (നേരിട്ട് വിളിക്കൽ)