കുവൈത്ത് സിറ്റി: ഇറാൻ, ഇസ്രായേൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില വിമാന സർവീസുകൾ വഴിതിരിച്ചു വിടുകയും റദ്ദാക്കുകയും ചില സർവ്വീസുകൾ പുനഃക്രമീകരിക്കുകയും ചെയ്തതായി അറിയിച്ച് കുവൈത്ത് സിവിൽ വ്യോമയാന അധികൃതർ. നിലവിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുന്നതും കുവൈത്തിലേക്ക് വരുന്നതുമായ വിമാനക്കമ്പനികളുമായി ഏകോപനം നടത്തി വരികയാണെന്നും സിവിൽ വ്യോമയാന അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാതകൾ അടച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം തുറക്കില്ലെന്നാണ് അറിയിപ്പ്.