കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. മംഗഫിൽ മലയാളി യുവാവിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി ജോസ് മാത്യു ആണ് മരിച്ചത്. 42 വയസായിരുന്നു. കുവൈത്തിലാണ് ഇദ്ദേഹത്തിന്റെ കുടുംബമുള്ളത്.
ഭാര്യ നഴ്സ് ആയി ജോലി ചെയ്യുകയാണ്. ജോസ് മാത്യുവിന്റെ മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.