കുവൈത്തിൽ താപനില ക്രമാതീതമായി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

climate

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് മുതൽ താപനില ക്രമാതീതമായി ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ചയോടെ താപനില 52° സെൽഷ്യസ് വരെ എത്തുമെന്നാണ് കുവൈത്ത് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഏകദേശം 44°C ആയിരുന്നു കുവൈത്തിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില. രാജ്യത്ത് ഉപരിതല ന്യൂനമർദ്ദത്തിന്റെ സ്വാധീനം വർധിക്കുകയും ചൂടും ഈർപ്പവുമുള്ള കാറ്റ് വീശുകയും ചെയ്യുന്നതാണ് താപനില വർധനവിന് കാരണമെന്ന് അൽ അലി വ്യക്തമാക്കി. തെക്കുകിഴക്കൻ കാറ്റുകൾ ക്രമേണ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും ഇത് ചൂടിന്റെ കാഠിന്യം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാരാന്ത്യത്തിലും ചൂട് കൂടാനാണ് സാധ്യത. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച 50°C, ഞായറാഴ്ച 51°C, തിങ്കളാഴ്ച 52°C എന്നിങ്ങനെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!