കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടുത്തം. അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടുത്തത്തിൽ 2 പേർക്ക് പരിക്കേറ്റു. അഗ്നി ശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ ഉടൻ തന്നെ അധികൃതർ ആശുപത്രിയിലെത്തിച്ചു. സിവിൽ ഡിഫൻസിന്റെ അൽ അർദിയ, അല് സമൗദ് കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.