കുവൈത്ത് സിറ്റി: ഹിജിറ വർഷാരംഭത്തോട് അനുബന്ധിച്ച് എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു കുവൈത്ത്. ജൂൺ 26 ന് കുവൈത്തിൽ പൊതുഅവധിയായിരിക്കും. ജൂൺ 29 ഞായറാഴ്ച മുതൽ രാജ്യത്ത് പ്രവർത്തി ദിനം പുനരാരംഭിക്കും. മന്ത്രി സഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്
