കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിർ ദൗസ് പ്രദേശത്തെ 16 ബാച്ചിലർ താമസ കേന്ദ്രങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്വദേശി പാർപ്പിട കേന്ദ്രങ്ങളിൽ ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകിയ കെട്ടിടങ്ങളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. ഫർവാനിയ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വകുപ്പ് വിഭാഗം അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
നിയമ ലംഘനം നടത്തിയ കെട്ടിട ഉടമകൾക്ക് എതിരെ മുന്നറിയിപ്പ് നോട്ടീസുകളും പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു.