കുവൈത്തിൽ മലയാളി ഡോക്ടർ മരിച്ചു

malayali doctor

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഡോക്ടർ മരിച്ചു. കാസർഗോഡ് നീലേശ്വരം സ്വദേശിനി ഡോക്ടർ നിഖില പ്രഭാകരൻ ആണ് മരിച്ചത്. 36 വയസായിരുന്നു. വൃക്ക രോഗത്തെ തുടർന്നു കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.

ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോകട്ർ ആയിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജി വെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ സ്വകാര്യ ആശുപതിയിലെ ഡോക്ടറുമായ വിപിനാണ് നിഖിലയുടെ ഭർത്താവ്. ഗൾഫ് ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിവാൻ ഏക മകനാണ്. പിതാവ് പ്രഭാകരൻ, മാതാവ് റീജ. നിഖലയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!