കുവൈത്ത് സിറ്റി: കുവൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാന കമ്പനിയായ ജസീറ എയർ വെയ്‌സ് കൊച്ചി ഉൾപ്പെടെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും 25 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. ജസീറ എയർവേയ്സിന്റെ www.jazeeraairways.com എന്ന വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് നിരക്കിളവ് ലഭ്യമാകുക.
ജൂലൈ 19 വരെ ബുക്കിംഗ് സൗകര്യം ലഭ്യമാകും. സെപ്തംബർ 15 നും ഡിസംബർ 31 നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് നിരക്കിളവ് ബാധകമാകുക. J9SALE25′ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാണ് ബുക്കിംഗ് പൂർത്തിയാക്കേണ്ടത്.