കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിൽ തീപിടുത്തമുണ്ടായി. അപകടത്തിൽ 2 പേർ മരിക്കുകയും 5 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. മരിച്ച 2 പേരും കരാർ കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്ന ഏഷ്യൻ തൊഴിലാളികളാണു. പരിക്കേറ്റ 5 പേരെ അദാൻ ആശുപത്രിയിൽ നിന്ന് ബാബ്തൈൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്.