കുവൈത്തിൽ വരും ദിവസങ്ങളിൽ ഒമിക്രോൺ തരംഗം അതിരൂക്ഷമായേക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്‌. ഇതിനു ശേഷം മൂന്നു മുതൽ 4 ആഴ്ചകൾക്കകം ഇത്‌ കുറയുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ഉണ്ട്. ഒമിക്രോൺ വൈറസുമായി ബന്ധപ്പെട്ട്‌ ഓരോ സംഭവ വികാസങ്ങളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണു. രാജ്യത്ത്‌ കഴിഞ്ഞ 3 തരംഗത്തിലും അനുഭവപ്പെട്ടതിനേക്കാൾ കുറഞ്ഞ അപകട നിരക്കാണു നിലവിൽ ഉള്ളത്‌. വാക്സിനേഷൻ വഴി ആർജ്ജിച്ച പ്രതിരോധ ശേഷിയെ തുടർന്നാണു ഇതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. അതേ സമയം രാജ്യത്ത് 4517 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്കിലും ഗണ്യമായ വർദ്ധനവ്‌ ഉണ്ടായി 14.14 % .ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 39154 ആയി ഉയരുകയും ഒരു മരണവും രേഖപ്പെടുത്തുകയും ചെയ്തു. 1785 പേർ രോഗ മുക്തരായി. തീവ്രപരിചരണ വിഭാഗത്തിൽ 26 രോഗികൾ കഴിയുന്നു. 31944 പേർക്കാണ് സ്രവ പരിശോധന നടത്തിയത്.

error: Content is protected !!