കുവൈത്തിൽ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് വാർഷിക ഫീസ് 2023 മുതൽ 130 ദിനാർ ആയി ഉയരും. പ്രവാസികളുടെ ചികിൽസക്ക് മാത്രമായി നിർമ്മിക്കുന്ന ‘ദമാൻ’ ആശുപത്രികളുടെ നിർമ്മാണം ഈ വർഷം അവസാനം പൂർത്തിയാകും. ഇതോടൊപ്പം ആശുപത്രിയിലെ ഉപകരണങ്ങളുടെയും മറ്റു സാമഗ്രികളുടെയും സ്ഥാപനവും പൂർത്തിയാക്കും. 2023 മുതൽ ആശുപത്രി പൂർണ്ണമായും പ്രവർത്തന സജ്ജമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത് .ഇതോടെ അടുത്ത വർഷം മുതൽ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് വാർഷിക ഫീസ് 130 ദിനാർ ആയി ഉയർത്തുവാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് ദമാൻ അധികൃതർ വ്യക്തമാക്കി. നിലവിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലാണു പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് വാർഷിക ഫീസ് ശേഖരിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു വർഷത്തേക്ക് ഇപ്പോൾ 50 ദിനാർ ആണു ആരോഗ്യ ഇൻഷുറൻസ് വാർഷിക ഫീസ്.