കുവൈത്തിൽ 60 വയസ്സ്‌ പ്രായമായ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത വിദേശികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിബന്ധനകൾ :

1. തൊഴിൽ അനുമതി രേഖ പുതുക്കുന്നതിനു 250 ദിനാർ ഫീസ്‌ ചുമത്തുക.

2. കുവൈത്ത്‌ സ്റ്റോക്‌ ഏക്സ്ചേഞ്ചിൽ ലിസ്റ്റ്‌ ചെയ്യപ്പെട്ട ഏതെങ്കിലും ഇൻഷുറൻസ്‌ കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്കുള്ള ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുക ( ഇവയുടെ ഫീസ്‌ നിരക്ക്‌ അതാത്‌ ഇൻഷുറൻസ്‌ കമ്പനികളുടെ തീരുമാന പ്രകാരം ആയിരിക്കും നിശ്ചയിക്കപ്പെടുക. പ്രതി വർഷം 500 ദിനാർ നിരക്കിൽ ഇവ ചെയ്യാമെന്ന് ഇൻഷുറൻസ്‌ കമ്പനി ഫെഡറേഷൻ നേരത്തെ അറിയിച്ചിരുന്നു.)

3. കുവൈത്തി സ്ത്രീളുടെ വിദേശിയായ ഭർത്താവ്‌, കുവൈത്തി സ്ത്രീകളുടെ വിദേശിയായ ഭർത്താവിനു ജനിച്ച മക്കൾ,കുവൈത്തിൽ ജനിച്ചവർ, ഫൽസ്ത്വീൻ പൗരന്മാർ എന്നിവരെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കി.
ആദ്യം ഒരു വർഷത്തേക്കാണ് തൊഴിൽ അനുമതി രേഖ പുതുക്കി നൽകുക. പിന്നീട്‌ തൊഴിൽ വിപണിയുടെ സാഹചര്യങ്ങൾക്കനുസൃതമായി ഇത് അവലോകനം ചെയ്യപ്പെടും.തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന അന്ന് മുതലാണ് പ്രാബല്യത്തിൽ വരിക.

error: Content is protected !!