കുവൈത്തിൽ പ്രതിരോധ സേനയിൽ സ്ത്രീകൾക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് 6 പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലിയാണു ഇത് സംബന്ധിച്ച് മതകാര്യ മന്ത്രാലയത്തിന്റെയും ഫത്വ എജിസ്ലേറ്റീവ് സമിതിയുടെയും അനുമതിക്കായി പുതിയ വ്യവസ്ഥകൾ സമർപ്പിച്ചിരിക്കുന്നത്.
പുതിയ വ്യവസ്ഥകൾ
1 അപേക്ഷകർക്ക് രക്ഷിതാവിന്റെയോ അല്ലെങ്കിൽ ഭർത്താവിന്റെയോ സമ്മതം ഉണ്ടായിരിക്കണം.
2 ഹിജാബ് ഉൾപ്പെടെയുള്ള ഇസ്ലാമിക വസ്ത്ര ധാരണത്തിനോടുള്ള പ്രതിബദ്ധത.
3 മെഡിക്കൽ, നഴ്സിംഗ് സ്പെഷ്യാലിറ്റികളിലും സാങ്കേതിക മേഖലകളിലും സപ്പോർട്ടിംഗ് സേവനങ്ങളിലും പ്രവർത്തിക്കുക.
4 ഫീൽഡ്, തന്ത്രപരമായ സൈനികാഭ്യാസങ്ങൾ മുതലായ പ്രവൃത്തികളിൽ പങ്കെടുക്കരുത്.
5 ആയുധങൾ കൈകാര്യം ചെയ്യരുത്.
6 ഒഴിവുകൾ നികത്താൻ വേണ്ട ആവശ്യമായ നടപടികൾ സ്വീകരിക്കുക.
തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ ഉത്തരവുകൾ കരസേനയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് പുറപ്പെടുവിക്കുമെന്നും ബന്ധപ്പെട്ട എല്ല അധികാരികളും അവ നടപ്പിലാക്കാൻ പ്രവർത്തിക്കണമെന്നും പ്രതിരോധ മന്ത്രി പുറത്തിറക്കിയ ഉത്തരവിൽ സൂചിപ്പിക്കുന്നു.