കുവൈത്തിൽ 2014 ൽ വിഭാവനം ചെയ്ത മെട്രോ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. നേരത്തെ ലഭിച്ച സാധ്യതാ പഠന റിപ്പോർട്ടിനു വിരുദ്ധമായി,പുതിയ സാമ്പത്തിക പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പദ്ധതി ഉപേക്ഷിക്കുവാൻ ധാരണയായിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് 69 സ്റ്റേഷനുകളുമായി 160 കിലോമീറ്റർ നീളത്തിൽ രൂപകൽപന ചെയ്ത കുവൈത്ത് മെട്രോ റെയിൽ പദ്ധതി പൊതു,സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാനാണു തീരുമാനിച്ചത്.