കുവൈത്തിൽ അർദിയ പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരി മരിച്ചു. 3 കുട്ടികൾക്ക്‌ പരിക്കേൽക്കുകയും ചെയ്തതായി അഗ്നി ശമന സേന പൊതു സമ്പർക്ക വിഭാഗം അറിയിച്ചു. വീടിന്റെ താഴത്തെ നിലയിലാണു തീപിടിത്തം ഉണ്ടായത്‌. മരണമടഞ്ഞ വേലക്കാരി അപകട സമയത്ത് വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു. അഗ്നി ശമന സേനാ വിഭാഗം സ്ഥലത്ത്‌ എത്തുന്നതിനു മുമ്പ്‌ വേലക്കാരി രക്ഷപ്പെടാനായി താഴോട്ട്‌ ചാടി. ഇതേ തുടർന്നാണു ഇവർ അപകടത്തിൽ പെട്ടത്‌. അർദിയ, ജലീബ് അൽഷുയൂഖ് കേന്ദ്രങ്ങളിൽ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലാണു രക്ഷാ പ്രവർത്തനം നടത്തിയത്‌. രക്ഷാപ്രവർത്തനത്തിനിടയിൽ സേനാംഗങ്ങളിൽ ഒരാൾക്ക്‌ പരിക്കേൽക്കുകയും ചെയ്തു.

അപകട കാരണം കണ്ടെത്താൻ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

 

error: Content is protected !!