ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ സന്ദർശ്ശകർക്ക്‌ പ്രവേശനം അനുവദിക്കും

liberation tower

കുവൈത്തിന്റെ അഭിമാന സ്തംഭമായ ലിബറേഷൻ ടവറിൽ അടുത്ത മാസം മുതൽ സന്ദർശ്ശകർക്ക്‌ പ്രവേശനം അനുവദിക്കും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടന്നു വരികയാണു. ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായാണു ലിബറേഷൻ ടവർ സന്ദർശ്ശകർക്കായി തുറന്നു നൽകുന്നത്‌. പ്രവേശനം സൗജന്യമായിരിക്കും. ഇതിനായി ഓൺ ലൈൻ വഴി മുൻ കൂർ അപ്പോയിന്റ്‌മന്റ്‌ എടുക്കണം. മുൻസിപാലിറ്റി കെട്ടിടത്തിനു മുൻ വശത്തുള്ള പ്രവേശന കവാടം വഴിയാണു സന്ദർശ്ശകരെ കടത്തി വിടുക. ഇവിടെ നിന്നും ടവറിന്റെ 150 ആം നിലയിൽ എത്തി കുവൈത്ത്‌ നഗരത്തിന്റെ ആകാശ കാഴ്ചകൾ വീക്ഷിക്കാം. ഇതിനു പുറമെ പ്രധാന ഹാളിൽ തയ്യാറാക്കിയ മ്യൂസിയത്തിൽ കുവൈത്ത്‌ ടെലി കമ്മ്യൂണീക്കേഷന്റെ ചരിത്രം വിളിച്ചോതുന്ന നിരവധി പഴയ ഉപകരണങ്ങളും രേഖകളും പ്രദർശിപ്പിക്കും .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!